സിപിഐ നേതാവായിരുന്ന എം സുകുമാരപിള്ള മാതൃക കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് മന്ത്രി കെ രാജൻ. പറഞ്ഞു ഇന്നലെ വൈകിട്ട് പുത്തപീടികയില്‍ നടന്ന എം സുകുമാരപിള്ള പതിനൊന്നാമത് അനുസ്മരണ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദർശ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നടത്തിയ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു സുകുമാരപിള്ള. കേന്ദ്രം പകപോക്കൽ രാഷ്ട്രീയം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. അർഹതപ്പെട്ട ദുരിതാശ്വാസ ധനസഹായം പോലും നൽകാതെ കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്രം തടയാൻ എത്ര ശ്രമിച്ചാലും കേരളം നടത്തുന്ന വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. പത്തനംതിട്ട ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് ഈ വർഷാരംഭം തന്നെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി ആർ ഗോപിനാഥൻ, ഡി സജി, ജില്ല അസി. സെക്രട്ടറി അഡ്വ. കെ ജെ രതീഷ്കുമാർ, എക്സി. അംഗങ്ങളായ അടൂർ സേതു, ടി മുരുകേഷ്, എം പി മണിയമ്മ, കുറുമ്പകര രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ശ്രീനദേവി കുഞ്ഞമ്മ എന്നിവർ പ്രസംഗിച്ചു. എം സുകുമാരപിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ ചികിത്സ ധനസഹായം ചെറുകോൽ സ്വദേശി ജോസിന് മന്ത്രി കെ രാജൻ കൈമാറി.
പുത്തൻപീടികയിലെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും സിപിഐ ദേശീയ കൗൺസിൽ അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് പുഷ്പാർച്ചന നടന്നു. സിപിഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: കെ ജി രതീഷ് കുമാർ, മണ്ഡലം സെക്രട്ടറിമാരായ ബി ഹരിദാസ്, കെ സതീശ്, നേതാക്കളായ അരുൺ കെ എസ് മണ്ണടി, അനീഷ് ചുങ്കപ്പാറ, പ്രൊഫ: കെ ആർ ശങ്കരനാരായണൻ, സാബു കണ്ണങ്കര, എ ദീപകുമാർ, ജോസ് ചെന്നീർക്കര, പി എസ് റജി, കിസാൻസഭ സംസ്ഥാന സെക്രട്ടറി എ പി ജയൻ, കേരള മഹിള സംഘം ജില്ലാ പ്രസിഡന്റ് പത്മിനി അമ്മ, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ഹാബി, പാർട്ടി പ്രവർത്തകർ, ബഹുജന സംഘന ഭാരവാഹികൾ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികളും പ്രവർത്തകരും എം സുകുമാരപിള്ളയുടെ കുടുംബാംഗങ്ങൾ, ബന്ധുജനങ്ങളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സിപിഐ പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ച എം സുകുമാരപിള്ള അനുസ്മരണവും പുഷ്പാർച്ചനയും ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു. സിപിഐ പന്തളം മണ്ഡലം സെക്രട്ടറി ജി ബൈജു അധ്യക്ഷനായിരുന്നു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി എം മധു, അഡ്വ സതീഷ്കുമാർ, എസ് അജയകുമാർ, തുമ്പമൺ രവി, ശ്രീരാജ്, പി ആർ ശ്രീധരൻ,ഗിരിജ ടീച്ചർ,ശ്രീജു കുമാർ, ശ്രീജ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.