സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി എം വീരപാണ്ഡ്യനെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിലവില്‍ പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ നാരായണ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എം വീരപാണ്ഡ്യന്‍ സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി

