പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ രക്തസമ്മർദം കുറയുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്തിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം ഒന്നരമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ മഅ്ദനി ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മഅ്ദനിയെ എക്കോ, ഇ.സി.ജി, എക്സ്റേ, തുടങ്ങി പരിശോധനകൾക്ക് ശേഷമാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
മഅ്ദനി വീണ്ടും ആശുപത്രിയിൽ
