Site iconSite icon Janayugom Online

മധു വധക്കേസ്; പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്,പന്ത്രണ്ട്, പതിമൂന്ന്,പതിനാല്, പതിനഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. അനീഷിനെയും അബ്ദുള്‍ കരീമിനെയുമാണ് വെറുതെ വിട്ടത്. ആദ്യ രണ്ടു പ്രതികളായ ഹുസൈന്‍, മരയ്ക്കാര്‍ എന്നിവര്‍ക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. ഇവരുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസിൽ വിധി പറഞ്ഞത്. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ച ഹുസൈൻ. മധുവിന്‍റെ നെഞ്ചിലേക്ക് ചവിട്ടി. പിന്നലെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. 

2018 ഫെബ്രുവരി 22നാണ് മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവായിരുന്നു മധു. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയുന്നത്. കേസിൽ 16 പേരാണ് പ്രതികൾ. 103 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ചേർത്തത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 

updat­ing.….

Eng­lish Sum­ma­ry; Mad­hu mur­der case; Eight accused are guilty

You may also like this video

Exit mobile version