മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും, കനത്ത വെല്ലുവിളി ഉയര്‍ത്തി ബിഎസ്പി. ഇതിനായി പ്രാദേശിക ഗോത്ര വര്‍ഗ സംഘടനായയ ഗോണ്ട്വേന ഗായന്ത്ര പാര്‍ട്ടിയുമായി (ജിജിപി ) മയാവതിയുടെ ബിഎസ്പി സഖ്യമുണ്ടാക്കുന്നു. ഭരണകക്ഷിയായ ബിജെപിക്കും, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്.
മധ്യപ്രദേശില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും കേവല ഭൂരിപക്ഷം ലഭിക്കാന്‍ തടസ്സമാകും എന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നിയിലെ കകക്ഷിയായ കോണ്‍ഗ്രസിന്‍റെ തെറ്റായ നിലപാട് കാരണം എസ്പി, ആംആദ്മി പാര്‍ട്ടിയും പ്രത്യേകം മത്സരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അഭിപ്രായ സര്‍വേകളെല്ലാം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബിഎസ്പിയുടെ രംഗപ്രവേശം തെല്ലൊന്നുമല്ല കോണ്‍ഗ്രസിനേയും, ബിജെപിയേയും അലട്ടുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ 8.74 ശതമാനം വോട്ടുകള്‍ നേടിയിരുന്നു.
ഇതു കോണ്‍ഗ്രസിനും, ബിജെപിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല .ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചു, ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവ്. 0.13% വോട്ടിന്റെ വ്യത്യാസത്തില്‍ ബി ജെ പി 109 സീറ്റുകളും നേടി. മധ്യപ്രദേശിനെ കൂടാതെ ഛത്തീസ്ഗഡിലും ബി എസ് പി-ജി ജി പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബി എസ് പി-ജി ജി പി സഖ്യം മധ്യപ്രദേശില്‍ 186 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്.2018 ലെ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളില്‍ 227 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബി എസ് പി 5.1% വോട്ടുകളും രണ്ട് സീറ്റും നേടിയിരുന്നു.
2013 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.29 ശതമാനത്തിന്റെ ഇടിവ് ബി എസ് പി വോട്ടില്‍ ഉണ്ടായിരുന്നു. ചമ്പല്‍ മേഖലയിലെ ബിന്ദ് സീറ്റും ബുന്ദേല്‍ഖാന്റെ ദാമോ ജില്ലയിലെ പതാരിയ സീറ്റുമാണ് ബി എസ് പി കഴിഞ്ഞ തവണ നേടിയത്. സബല്‍ഗഡ്, ജൗറ, ഗ്വാളിയോര്‍ റൂറല്‍, പോഹ്രി, രാംപൂര്‍-ബഗേലാന്‍, ദിയോതാലാബ് എന്നീ ആറ് സീറ്റുകളില്‍ ബി എസ് പി രണ്ടാം സ്ഥാനത്തായിരുന്നു. ബി എസ് പി അധ്യക്ഷ മായാവതി ഈമാസം 6 മുതല്‍ 14 വരെ സംസ്ഥാനത്തെ ഗ്വാളിയോര്‍-ചമ്പല്‍, ബുന്ദേല്‍ഖണ്ഡ്, മഹാകൗശല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ഒമ്പത് റാലികള്‍ നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 17 നാണ്
English Summary:
Madhya Pradesh Assembly Elections; Mayawati and her alliance pose a serious challenge to BJP and Congress
You may also like this video: