Site iconSite icon Janayugom Online

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് ;കാവിക്കോട്ടകള്‍ ഇളികിതുടങ്ങി

കുതിരകച്ചവടത്തിലൂടെ ബിജെപി അധികാരത്തില്‍ എത്തിയ മധ്യപ്രദേശില്‍ ഇത്തവണ പാര്‍ട്ടി അധികാരത്തില്‍ എത്തുന്ന കാര്യം ഏറെ ബുദ്ധിമുട്ടിലാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്നു അവര്‍ അവകാശപ്പെടുന്ന മേഖലകളിലെല്ലാം അവര്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ അടുത്തു നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിന്‍റെ രുചി ശരിക്കും അറിഞ്ഞിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസാണ് വിജയിച്ചത്. അത് അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍.കേന്ദ്ര മന്ത്രിമാരുടെ കോട്ടകളിലെല്ലാം തിരിച്ചടി നേരിട്ടിരുന്നു. സംസ്ഥാന അധ്യക്ഷന്റെ മണ്ഡലത്തിലും തിരിച്ചടിയുണ്ടായി. ഈ നേതാക്കളാണ് സംസ്ഥാനത്ത് ബിജെപിയെ താങ്ങി നിര്‍ത്തുന്നത്. അതുകൊണ്ട് ജനരോഷം ഇവരുടെ മണ്ഡലത്തിലുണ്ടെങ്കില്‍ അത് ബിജെപി ഒട്ടും അനുകൂലമായ സാഹചര്യമല്ല. 2014ല്‍ കോണ്‍ഗ്രസിന് വന്‍ പരാജയമായിരുന്നു , 2020ല്‍ അധികാരത്തില്‍ എത്തിയിട്ടും, ബിജെപിയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവര്‍ ചേക്കേറുകയാരുന്നു. അതുവഴി സര്‍ക്കാര്‍ വീഴുകയും ചെയ്തതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഇത് കോണ്‍ഗ്രസിന് മൃതസജ്ഞീവനിയാണ്.. ഇനിയും മെച്ചപ്പെടാനുള്ള സാധ്യതകളാണ് അവര്‍ക്കുള്ളത്.

1999ന് ശേഷം കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കോണ്‍ഗ്രസിന് മേയര്‍ സ്ഥാനം രണ്ടാം ഘട്ടത്തില്‍ കിട്ടിയത് റേവയിലും മൊറേനയിലുമാണ്. എഎപി 40 വാര്‍ഡുകളില്‍ വിജയിച്ചു. മജ്‌ലിസ് പാര്‍ട്ടി ഏഴ് സീറ്റിലും വിജയിച്ചു. ഇതില്‍ മൂന്നെണ്ണം കലാപം നടന്ന കാര്‍ഗോണില്‍ നിന്നാണ്. മൊറേന, ജബല്‍പൂര്‍, ഗ്വാളിയോര്‍, കത്‌നി, റേവ, സിംഗ്രോളി, ചിന്ദ്വാര എന്നിടങ്ങളില്‍ പ്രതിപക്ഷം ബിജെപിയെ തകര്‍ത്ത് മേയര്‍ സ്ഥാനം നേടി. ചമ്പല്‍ മേഖലയിലെ മൊറേനയും ഗ്വാളിയോറും നഷ്ടപ്പെട്ടത് ബിജെപിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിത്ര ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ കോട്ടയിലാണ് തോറ്റത്. ബിജെപി മധ്യപ്രദേശിലെ 16 കോര്‍പ്പറേഷനില്‍ പതിനൊന്നും പിടിച്ചിരിക്കുകയാണ്. 50 മുനിസിപ്പാലിറ്റികളിലും 150 കൗണ്‍സിലുകളിലും അധികാരം ഉറപ്പിച്ചു. കോണ്‍ഗ്രസ് പക്ഷേ അഞ്ച് കോര്‍പ്പറേഷന്‍ പിടിച്ചു. മൊറേനയിലെ 47 വാര്‍ഡില്‍ 19 എണ്ണം കോണ്‍ഗ്രസ് നേടി. ബിജെപി 15 സീറ്റിലൊതുങ്ങി. ബിഎസ്പിക്ക് എട്ട് സീറ്റും കിട്ടി. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ തിരിച്ചടിയുടെ കാര്യം പരിശോധിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ പറഞ്ഞു. രണ്ടിടത്തും മേയര്‍ സ്ഥാനം നഷ്ടമായി. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

തോല്‍വിക്ക് കാരണങ്ങള്‍ പരിശോധിക്കേണതുണ്ടെന്നും വിഡി ശര്‍മ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ പോരായ്മാണ് തോല്‍വിക്ക് ‚കാരണമായി ബിജെപി ചൂണ്ടിക്കാണിക്കുന്നത്. ജബല്‍പൂര്‍, ഗ്വാളിയോര്‍, മൊറേന എന്നിവിടങ്ങളിലെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ നിലവാരമില്ലാത്തതായിരുന്നു. ഉജ്ജയിനിലും ബുര്‍ഹാന്‍പൂരിലും വിജയിച്ചെങ്കിലും വളരെ നേരിയ വോട്ടിനാണ് ജയിച്ചത്. രണ്ടിടത്തും ജയിക്കാന്‍ വീണ്ടും വോട്ടെണ്ണേണ്ടി വന്നു. മജ്‌ലിസ് പാര്‍ട്ടി ബുര്‍ഹാന്‍പൂരില്‍ ബിജെപിയുടെ രക്ഷകനായി. പതിനായിരത്തില്‍ ഏറെ വോട്ടുകള്‍ മജ്‌ലിസ് പാര്‍ട്ടി പിടിച്ചു. കത്‌നിയില്‍ ബിജെപിയുടെ വിമത സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടിയെ പരാജയപ്പെടുത്തി. ദേവാസിലാണ് ബിജെപിയുടെ ഏറെ പരാജയം കാണിക്കുന്നത്.45884 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ദേവാസില്‍ മേയര്‍ സ്ഥാനം വിജയിച്ചത്.

ഇതെല്ലാം കാണിക്കുന്നത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെല്ലാം ഇളകി തുടങ്ങിയിട്ടുണ്ട്. ബിജെപി എന്തിനാണ് ആഘോഷിക്കുന്നത്. അവര്‍ക്ക് തിരിച്ചടിയാണ് ഉണ്ടായതെന്ന് കമല്‍നാഥ് ആരോപിച്ചു. 2019ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് മധ്യപ്രദേശില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വീണതും, കൊവിഡും കാരണമാണ് ഇത്രയധികം നീണ്ടുപോയത്. ജോദിരാധിത്യ സിന്ധ്യയുടെ കോട്ടയില്‍ ബിജെപി ഇല്ലാതാവുന്നതാണ് തോല്‍വിയിലൂടെ കാണിക്കുന്നത്. സ്വന്തം മണ്ഡലമായ മൊറേനയില്‍ തോറ്റു. നാലാമത്തെ തവണയാണ് ഭോപ്പാല്‍ വാര്‍ഡ് ബിജെപി തോല്‍ക്കുന്നത്. ഇവിടെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ താമസിക്കുന്നത്. ഇവിടെ ആര്‍എസ്എസും ബിജെപിയും സജീവമായി പ്രവര്‍ത്തിക്കുന്നു

Eng­lish Sum­ma­ry: Mad­hya Pradesh Local Elec­tions: Kaviko­tas start­ed shaking

You may also like this video:

Exit mobile version