കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചയാള്‍ പിടിയില്‍. മോഷ്ടിച്ച കാറിലെത്തി പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാരാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫി( 33)നെ ആണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്.
ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്ന് കാർ മോഷ്ടിച്ച പ്രതി മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

