Site iconSite icon Janayugom Online

ന്യൂജേഴ്‌സിയിൽ 3.0 തീവ്രതയില്‍ ഭൂകമ്പം

വടക്കൻ ന്യൂജേഴ്‌സിയിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ന്യൂയോർക്ക് നഗരത്തിലെ ചില ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ വിവരമനുസരിച്ച്, പ്രാദേശിക സമയം രാത്രി 10:18നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ന്യൂജേഴ്‌സിയിലെ ഹാസ്ബ്രൂക്ക് ഹൈറ്റ്സിൽ ഏകദേശം ആറ് മൈൽ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടർചലനങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് സിറ്റി എമർജൻസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ആർക്കും പരിക്കേൽക്കുകയോ വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അടിയന്തര വിഭാഗങ്ങളുമായി സഹകരിച്ചു നടപടി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

Exit mobile version