Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 20 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 20 മരണം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11.47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് — വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ പരിക്കേറ്റ് നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 

Exit mobile version