എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കേസിലെ എട്ടാം പ്രതിയായ കെഎസ്യു പ്രവർത്തകൻ അറസ്റ്റിലായിരുന്നു.
അതേസമയം വിദ്യാർഥി സംഘർഷത്തിൽ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
English Summary: Maharajas College clash: Two SFI workers arrested
You may also like this video

