മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 99 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുലെ കാംതി മണ്ഡലത്തിലും മത്സരിക്കും. മന്ത്രിമാരായ ഗിരീഷ് മഹാജന്‍ ജാംനറിലും, സുധീര്‍ മുംഗതിവാര്‍ ബെല്ലാപൂരിലും മത്സരിക്കും.
ശ്രീജയ അശോക് ചവാന്‍ (ഭോകര്‍), ആശിഷ് ഷേലാര്‍ (വാന്ദ്രെ വെസ്റ്റ്), മംഗള്‍ പ്രഭാത് ലോധ ( മലബാര്‍ ഹില്‍), രാഹുല്‍ നര്‍വേകര്‍ ( കൊളാബ), ഛത്രപതി ശിവേന്ദ്ര രാജ ഭോസലെ ( സത്താറ) എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നവംബര്‍ 20 നാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപി, ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷം, എന്‍സിപി അജിത് പവാര്‍ വിഭാഗം എന്നിവര്‍ (മഹായുതി സഖ്യം) ഒറ്റമുന്നണിയായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ്- ശിവസേന (താക്കറെ വിഭാഗം) എന്‍സിപി ( ശരദ് പവാര്‍ വിഭാഗം) എന്നിവ ഒരുമിച്ചാണ് മഹായുതി സഖ്യത്തെ നേരിടുന്നത്.
Maharashtra Assembly Elections: BJP Releases First Phase Candidate List; Devendra Fadnavis in Nagpur South West constituency