Site icon Janayugom Online

മഹാരാഷ്ട്ര വൻ ലഹരിവേട്ട: പിടികൂടിയത് 3,700 കോടി രൂപ വിലമതിക്കുന്ന ‘മ്യാവൂ മ്യാവൂ’ മയക്കുമരുന്ന്

meow

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടത്തിയ റെയ്ഡിൽ 300 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നായ മെഫെഡ്രോൺ പിടികൂടിയതായി അധികൃതർ അറിയിച്ചു.

കുപ്‌വാഡ് എംഐഡിസി ഏരിയയിലെ ഒരു കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് 140 കിലോഗ്രാം മെഫെഡ്രോൺ പിടികൂടിയത്. മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൂനെ പോലീസ് നടത്തിയ റെയ്ഡുകളിൽ ഇതുവരെ 3,700 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ബുധനാഴ്ച രാവിലെ, പൂനെയിലും ഡൽഹിയിലുമായി നടത്തിയ റെയ്ഡുകളിൽ 2,500 കോടിയിലധികം മൂല്യമുള്ള 1,100 കിലോഗ്രാം മെഫെഡ്രോൺ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

700 കിലോഗ്രാം മെഫെഡ്രോണോടെ പൂനെയിൽ മൂന്ന് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിനുപിന്നാലെ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണില്‍ നിന്ന് 400 കിലോ സിന്തറ്റിക് ഉത്തേജക മരുന്നും കണ്ടുകെട്ടി. മെഫെഡ്രോണിൻ്റെ മറ്റൊരു വലിയ ശേഖരം പൂനെയിൽ,കുർക്കുംഭ് എംഐഡിസി പ്രദേശത്ത് സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Maha­rash­tra Big Drug Hunt: ‘Meow Meow’ drug worth Rs 3,700 crore seized

You may also like this video

Exit mobile version