മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചുള്ള തെരഞെടുപ്പ് ഫലമാണ് വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഏകാധിപത്യ, വിഘനനയങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി സഖ്യമായമഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും എന്‍ ഡി എ സഖ്യത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളാണ് പാളിയത്. അതെ സമയം യഥാര്‍ത്ഥ പാര്‍ട്ടി നയിക്കുന്നത് തങ്ങളാണെന്ന് തെളിയിക്കുകയായിരുന്നു ഉദ്ദവ് താക്കറെയും ശരദ് പവാറും.
മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ മഹാ വികാസ് അഘാഡി സഖ്യത്തിന് നിര്‍ണായകമായി.ശിവസേനയെ പിളര്‍ത്തി എന്‍ഡിഎയ്ക്ക് ഒപ്പം പോയ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെയും എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ എത്തിയ അജിത് പവാര്‍ പക്ഷത്തെയും ജനം തള്ളിക്കളഞ്ഞു.
ഇതോടെ മഹാരാഷ്ട്രയില്‍ യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്നു തെളിയിച്ചിരിക്കുകയാണ് ഉദ്ധവും ശരദ് പവാറും.തൊഴിലില്ലായ്മയുള്‍പ്പെടെ ഇന്ത്യ മുന്നണി ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചെന്ന് വേണം കരുതാന്‍.യഥാര്‍ത്ഥ പാര്‍ട്ടി നയിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് താക്കറെയും ശരദ് പവാറും തെളിയിച്ചതോടെ അങ്കലാപ്പിലായിരിക്കുന്നത് വിമത പക്ഷം നേതാക്കള്‍.ശിവസേനയെ നെടുകെ പിളര്‍ത്തി മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ചതിന് പുറകെ എന്‍സിപിയെ പിളര്‍ത്തി അജിത് പവാറിനെയും കോണ്‍ഗ്രസ് നേതാക്കളെയും കൂടെ നിര്‍ത്തിയായിരുന്നു ആദ്യ നീക്കം. പിന്നീട് അഴിമതി അന്വേഷണങ്ങള്‍ നേരിടുന്ന നേതാക്കളെയും സഖ്യത്തില്‍ ചേര്‍ത്ത് വിശുദ്ധരാക്കി.
ഇതെല്ലം സാധാരണ ജനങ്ങള്‍ക്കിടയിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും അതൃപ്തി ഉണ്ടാക്കിയിരുന്നുമഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡി സഖ്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിമത നീക്കം നടത്തി ഒന്നുമാകാന്‍ കഴിയാതെ പോയ ഇടഞ്ഞു നില്‍ക്കുന്ന ശിവസേന എന്‍സിപി എം എല്‍എമാരുടെ മടങ്ങി പോക്കിനും ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായേക്കും.
English Summary:
Maharashtra Election Result: A setback for BJP’s divisive policies
You may also like this video: