Site iconSite icon Janayugom Online

മഹാരാഷ്‌ട്രാ ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

മഹാരാഷ്‌ട്രാ ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ, രാധാകൃഷ്ണനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

 

തമിഴ്‌നാട് സ്വദേശിയായ രാധാകൃഷ്ണൻ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ഝാര്‍ഖണ്ഡ്, പുതുച്ചേരി, തെലങ്കാന ഗവർണർ പദവികൾ വഹിച്ചിരുന്നു. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനായിരുന്നു. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Exit mobile version