കോവിഡ് ബാധിച്ച് മാതാപിതാപിതാക്കള്‍ മരിച്ച കോളജ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. കോൺഗ്രസ് നിയമസഭാംഗം ശിരീഷ് ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
വിവിധ സർക്കാർ കോളേജുകളിലെ 931 ബിരുദ വിദ്യാർത്ഥികളും 228 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികള്‍ക്കും കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ മുഴുവൻ കോഴ്‌സിന്റെയും ഫീസ് സർക്കാർ നൽകുമെന്നും പാട്ടീൽ പറഞ്ഞു. ഈ തീരുമാനത്തിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 2 കോടി രൂപയിലധികം നഷ്ടമുണ്ടാകുമെന്നും എല്ലാ വർഷവും സംസ്ഥാന സർക്കാർ സമാനമായ തീരുമാനം പാസാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
English Summary : Maharashtra Govt to Bear Education Cost of College Students Who Lost Parents to COVID-19
You may also like this video