മഹാരാഷ്ട്രയില്‍ മാസ്കും കോവിഡ് നിയന്ത്രണങ്ങളും പൂര്‍ണതോതില്‍ ഒഴിവാക്കിയതായി സര്‍ക്കാര്‍. ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. മാസ്ക് ഓരോ വ്യക്തികളുടെയും താല്‍പര്യം പോലെ ഉപയോഗിക്കാം. ആള്‍കൂട്ട നിയന്ത്രണവും ഇനി ഉണ്ടാകില്ല.
കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.
English summary; Maharashtra removes all covid restrictions
You may also like this video;