Site iconSite icon Janayugom Online

ബിജെപി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം; കോഴിക്കോട് ബീച്ചിലിരുന്ന യുവതീയുവാക്കളെ ചൂലുമായെത്തി ഓടിച്ചു

കോഴിക്കോട് യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ചതായി പരാതി. കോന്നാട് ബീച്ചിലാണ് സംഭവം. സംഭവത്തിൽ വൈകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ഇന്നലെയാണ് കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞത്.

Eng­lish Sum­ma­ry: Mahi­la mor­cha’s moral polic­ing in Kon­ad beach
You may also like this video

Exit mobile version