Site iconSite icon Janayugom Online

ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ചോദ്യത്തിന് കോഴ വാങ്ങിയെന്നാരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയിലേക്ക്. നടപടി ചോദ്യം ചെയത് മഹുവ ഹര്‍ജി സമര്‍പ്പിക്കും. ഗുരുതരമായ പിഴവാണ് മഹുവയില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ എത്തിക്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മഹുവയെ പുറത്താക്കാന്‍ പ്രമേയം വരികയും ഇത് ശബ്ദവോട്ടോടെ ലോക്സഭ പാസാക്കുകയുമായിരുന്നു.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയെന്നും മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‍വേര്‍ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ ശരിവച്ച എത്തിക്സ് കമ്മറ്റി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.

Eng­lish Sum­ma­ry: Mahua Moitra moves Supreme Court against expul­sion from Lok Sabha
You may also like this video

 

Exit mobile version