Site icon Janayugom Online

അറ്റകുറ്റപ്പണി; നാല് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂർ, എറണാകുളം ടൗൺ റയിൽവേ യാർഡുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 18 മുതൽ മെയ് ഒന്നുവരെ നാല് ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 19 ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. കോട്ടയം വഴി സർവീസ് നടത്തുന്ന അഞ്ച് ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടുമെന്നും സതേൺ റയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

ഏപ്രിൽ 18, 20, 22 ‚25 എന്നീ ദിവസങ്ങളിലെ എറണാകുളം — ഷൊര്‍ണൂര്‍ മെമു എക്സ്പ്രസ്, 22, 23,25,29, മെയ് ഒന്ന് എന്നീ തിയതികളിലെ എറണാകുളം — ഗുരുവായൂര്‍ അണ്‍റിസര്‍വേര്‍ഡ് എക്സ്പ്രസ്, കോട്ടയം — നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍ — കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിൻ സർവീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. 22,25,30, മെയ് ഒന്ന് എന്നീ തീയതികളിലെ കണ്ണൂര്‍ — എറണാകുളം എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി.

23, 29 തീയതികളില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും. 23, 25 തീയതികളിലെ ചെന്നൈ ഇഗ്മോര്‍— ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. 24 നുള്ള ടാറ്റാ നഗര്‍ — എറണാകുളം ജംഗ്ഷന്‍ ദ്വൈവാര ട്രെയിന്‍ എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.

18നും 20 നും സര്‍വീസ് നടത്തുന്ന മംഗളൂരു സെന്‍ട്രല്‍ ‑തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ 30 മിനിറ്റും , കന്യാകുമാരി — കെഎസ്ആര്‍ ബംഗളുരു എക്സ്പ്രസ് രണ്ടു മണിക്കൂറും, തിരുവനന്തപുരം സെന്‍ട്രല്‍ — കശ്മീര്‍ ജനശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂര്‍ 40 മിനിട്ടും തിരുവനന്തപുരം സെന്‍ട്രല്‍ — കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് 40 മിനിട്ടും വൈകി പുനഃക്രമികരിച്ചു. 18ന് സര്‍വീസ് നടത്തുന്ന എറണാകുളം — പൂനൈ ജംഗ്ഷന്‍ വാരാന്ത്യ എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയും, 20 ന് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ — ഹസ്രത്ത് നിസാമുദ്ദീന്‍ വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ് രണ്ടു മണിക്കൂര്‍ വൈകിയും സര്‍വീസ് നടത്തും. 22, 29 തീയതികളില്‍ സര്‍വീസ് നടത്താനിരുന്ന എറണാകുളം — ഓഖാ ദ്വൈവാര എക്സ്പ്രസ് മൂന്ന് മണിക്കൂറും കന്യാകുമാരി — ശ്രീഷ്മാതാ വൈഷ്ണോദേവി കത്രാ ഹിമസാഗര്‍ വാരാന്ത്യ എക്സ്പ്രസ് ഒന്നര മണിക്കൂറും വൈകിയോടും.

22,23,25,29 തീയതികളിലെ കൊച്ചുവേളി — മൈസൂരു എക്സ്പ്രസ് ഒന്നര മണിക്കൂറും , 23 ന് പുറപ്പെടുന്ന കൊച്ചുവേളി ‑ശ്രീഗംഗാനഗര്‍ മൂന്ന് മണിക്കൂറും, തിരുവനന്തപുരം സെന്‍ട്രല്‍ ‑ഷാലിമാര്‍ ദ്വൈവാര എക്സ്പ്രസ് ഒരു മണിക്കൂറും വൈകും. 24, 26 തീയതികളില്‍ പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍— കണ്ണൂര്‍ എക്സ്പ്രസ് 30 മിനിട്ടും 25 നുള്ള തിരുവനന്തപുരം സെന്‍ട്രല്‍ — വേരവല്‍ എക്സ്പ്രസ് മൂന്ന് മണിക്കൂറും വൈകിയോടുന്നു. 23, 26 തീയതികളിലെ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ — തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് , മംഗളൂരു സെന്‍ട്രല്‍ — തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ 10 മിനിട്ടും വൈകി പുറപ്പെടും.

22 നുള്ള ഹസ്രത്ത് നിസാമുദ്ദീന്‍ ‑തിരുവനന്തപുരം സെന്‍ട്രല്‍ വാരാന്ത്യ സ്വര്‍ണ ജയന്തി എക്സ്പ്രസ് രണ്ടു മണിക്കൂറും 26 നുള്ള എറണാകുളം ജംഗ്ഷന്‍ — പൂനൈ ജംഗ്ഷന്‍ ദ്വൈവാര എക്സ്പ്രസ് ഒരു മണിക്കൂറും വൈകി പുറപ്പെടും. മെയ് ഒന്നിനുള്ള എറണാകുളം ജംഗ്ഷന്‍ — അജ്മീര്‍ ജംഗ്ഷന്‍ മരുസാഗര്‍ എക്സ്പ്രസ് മൂന്ന് മണിക്കൂറും കൊച്ചുവേളി — മൈസൂരു ജംഗ്ഷന്‍ എക്സ്പ്രസ് ഒരു മണിക്കൂറും എറണാകുളം ജംഗ്ഷന്‍ — ലോകമാന്യ തിലക് ടെര്‍മിനസ് ദ്വൈവാര ഡ്യൂറോന്റോ എക്സ്പ്രസ് ഒരു മണിക്കൂറും വൈകി പുറപ്പെടും.

ഏപ്രില്‍ 30, മെയ് ഒന്ന് എന്നീ തിയതികളില്‍ കോട്ടയം വഴിയുള്ള ചില സര്‍വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 30 ന് കൊച്ചുവേളി — ശ്രീഗംഗാനഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ — എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് , കൊച്ചുവേളി — ബാനസവാടി ദ്വൈവാര ഹംസഫര്‍ എക്സ്പ്രസ് എന്നിവയും. മെയ് ഒന്നിനുള്ള നാഗര്‍കോവില്‍ ജംഗ്ഷന്‍ — ഷാലിമാര്‍ ഗുരുദേവ് വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം സെന്‍ട്രല്‍ — എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷനുകളിൽ ട്രെയിനിന് അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

18 മുതല്‍ 20 വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലം ട്രെയിനുകള്‍ പല സ്റ്റോപ്പിലും പിടിച്ചിടും. മധുര ജംഗ്ഷന്‍ — തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ് ഒറ്റപ്പാലത്ത് 25 മിനിട്ട് പിടിച്ചിടും. ഗുരുവായൂര്‍ — ചെന്നൈ ഇഗ്മോര്‍ എക്സ്പ്രസ് ഗുരുവായൂര്‍ 15 മിനിട്ടും തിരുവനന്തപുരം സെന്‍ട്രല്‍ — എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് ഒരു മണിക്കൂര്‍ 20 മിനിട്ടും , എറണാകുളം ജംഗ്ഷന്‍ — ഗുരുവായൂര്‍ എക്സ്പ്രസ് മുപ്പത് മിനിട്ടും തിരുവനന്തപുരം സെന്‍ട്രല്‍ — വെരാവൽ 15 മിനിട്ടും, കൊച്ചുവേളി — മൈസൂരു ജംഗ്ഷന്‍ എക്സ്പ്രസ് 10 മിനിട്ടും പിടിച്ചിടും. ഭാവനനഗര്‍ ടെര്‍മിനസ് — കൊച്ചുവേളി എക്സ്പ്രസ് ഒരു മണിക്കൂര്‍ 15 മിനിട്ടും, എറണാകുളം ജംഗ്ഷന്‍ — ഓഖാ ജംഗ്ഷന്‍ എക്സ്പ്രസ് 15 മിനിട്ടും വൈകിയോടും.

Eng­lish summary;Maintenance; Four trains were canceled

You may also like this video;

Exit mobile version