Site iconSite icon Janayugom Online

അറ്റകുറ്റപ്പണി: സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കി

train 1train 1

ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. കൊല്ലം-കോട്ടയം-ഏറ്റുമാനൂർ, എറണാകുളം-തൃശൂർ സെക്ഷനുകളിൽ സ്റ്റേഷൻ പരിധി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നത്. പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍: ട്രെയിൻ നമ്പർ 06778 കൊല്ലം ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06441 എറണാകുളം ജങ്ഷൻ — കൊല്ലം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ എന്നിവ നവംബര്‍ രണ്ട്, അഞ്ച്, എട്ട് തീയതികളിൽ പൂർണമായും റദ്ദാക്കും. ട്രെയിൻ നമ്പർ 06769 എറണാകുളം ജങ്ഷൻ — കൊല്ലം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06768 കൊല്ലം ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ എന്നിവ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 13 വരെ വിവിധ ദിവസങ്ങളില്‍ പൂര്‍ണമായി റദ്ദാക്കും.
ഭാഗികമായി റദ്ദാക്കിയവ: ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‍മോർ — ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ് നവംബർ രണ്ട് മുതൽ 19 വരെ (18 ദിവസം) തിരുവനന്തപുരം സെൻട്രലിൽ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും ഗുരുവായൂരിനും ഇടയിൽ ഈ ദിവസങ്ങളില്‍ സര്‍വീസ് റദ്ദാക്കും.
16128 ഗുരുവായൂർ — ചെന്നൈ എഗ്‍മോർ ഡെയ്‌ലി എക്സ്പ്രസ് ഈ ദിവസങ്ങളില്‍ ഗുരുവായൂരിന് പകരം തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും. 

Eng­lish Sum­ma­ry: Main­te­nance: Sev­er­al trains have been can­celed in the state

You may like this video also

Exit mobile version