ചാലക്കുടിയിൽ വൻ തീപിടിത്തം. നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീപിടിച്ചത്. പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല.
ഗോഡൗണിന്റെ പുറക് വശത്ത് നിന്ന് പിടിച്ചു തുടങ്ങിയ തീ ഇപ്പോൾ മുൻവശത്തേക്കും കത്തിപ്പടരുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ചാലക്കുടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് ആദ്യഘട്ടത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും പുതുക്കാട് നിന്നും കൂടുതൽ ഫയർഫോഴ്‌സ് സംഘങ്ങൾ എത്തി. ഗോഡൗണിന്റെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗണുള്ളതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഗോഡൗണിൽ നിന്നും ഗ്യാസ് നീക്കുകയാണ്.

