മകരവിളക്ക് സമയത്ത് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 10 മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല. പൊലീസിന്റെ നിർദേശംകൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. മകരവിളക്കിന്റെ അന്ന് 40000 പേർക്ക് മാത്രമേ വെർച്യൽക്യൂ അനുവദിക്കുകയുള്ളൂ.
മകരവിളക്കിന് മൂന്നുദിവസം മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ കൂടുതൽ ഭക്തർ മലകയറിയാൽ അത് സുഗമമായ അയ്യപ്പ ദർശനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
English Summary: Makaravilak: Restrictions on devotees at Sabarimala, no spot booking from January 10
You may also like this video