Site icon Janayugom Online

മകരവിളക്ക്‌ സർവ്വീസ്‌; കെഎസ്‌ആർടിസിക്ക്‌ ലഭിച്ചത്‌ നാല്‌ കോടിക്ക്‌ മുകളിൽ

ശബരിമല മണ്ഡല മകരവിളക്ക് സീസണിനോടനുബന്ധിച്ച് കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ പമ്പ സർവ്വീസ്‌ നടത്തി നേടിയത്‌ നാലു കോടിക്ക്‌ മുകളിൽ. 13 വരെയുള്ള കണക്കുകൾ പ്രകാരമാണ് കെഎസ്‌ആർടിസിക്ക്‌ നാല്‌ കോടിക്ക്‌ മുകളിൽ വരുമാനം ലഭിച്ചിരിക്കുന്നത്‌. ഇതിൽ ഡിസംബർ 28 മുതൽ ശബരിമലക്ക്‌ മരകവിളക്ക്‌ സർവ്വീസ് നടത്തിയതില്‍ നിന്ന്‌ മാത്രം ഒന്നേ മുക്കാല്‍ കോടിരൂപയാണ്‌ ലഭിച്ചത്‌. നവംബർ 16നാണ്‌ കോട്ടയം  കെഎസ്‌ആർടിസി മണ്ഡലകാല സർവ്വീസ്‌ ആരംഭിച്ചത്‌.

തിങ്കളാഴ്‌ചയാണ്‌ മകരവിളക്ക്‌. ഞായറാഴ്‌ച നിലവിലേക്കാൾ കൂടുതൽ അയ്യപ്പ ഭക്തർ എത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ സവ്വീസുകൾക്കായി വിവിധ ഡിപ്പോകളിൽ നിന്നും ബസുകൾ എത്തിച്ചു കഴിഞ്ഞു.നിലവിൽ അ മ്പത്‌ സർവ്വീസുകളാണ്‌ പമ്പക്ക്‌ നടത്തുന്നത്‌. ഞായറാഴ്‌ച 219 ബസുകൾ കൂടി അധികമായി പമ്പക്ക്‌ സർവ്വീസ്‌ നടത്തും. മൊത്തം 269 സർവീസുകളാണ്‌  സർവ്വീസ്‌ നടത്തുക.

ഏരുമേലയിൽ നിന്നും പമ്പക്ക്‌ സർവ്വീസ്‌ ഉണ്ടാകും.  എറണാകുളം അടക്കമുള്ള ഡിപ്പോകളിൽ നിന്നുമാണ്‌ ബസുകൾ എത്തുന്നത്. ഒരു ദിവസം ശരാശരി 108 സർവ്വീസുകൾ വരെ ശബരിമലക്ക്‌ ഉണ്ടാകും.  പമ്പയിൽ നിന്ന്‌ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക്‌ ഗ്രൂപ്പ്‌ സർവ്വീസ്‌ നടത്തുന്നതിനും സൗകര്യം കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്‌.

Eng­lish Summary;Makarvilak Ser­vice; KSRTC received more than 4 crores

You may also like this video

Exit mobile version