വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കരിപ്പൂര്‍ വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമലാണ് അറസ്റ്റിലായത്.
പള്ളിയ്ക്കല്‍ പഞ്ചായത്ത് ഭരണസമിതി അംഗവുമാണ് ജമാല്‍.തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

