രേഖകൾ ഇല്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 26 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി അൻസാറിനെയാണ് (47) പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ നിന്നു തിരൂരങ്ങാടിയിലേക്കു പോവുകയായിരുന്നു അൻസാർ. പണമടങ്ങിയ ബാഗുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാവുന്നത്. പിടികൂടിയ പണവും പ്രതിയെയും തുടരന്വേഷണത്തിനായി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ അഡീഷനൽ ഡയറക്ടർക്കു കൈമാറി.
രേഖകളില്ലാത്ത 26 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

