Site iconSite icon Janayugom Online

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം: മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പര്‍വതീകരിച്ച കണക്കുകള്‍ കാണിച്ചാണ് സമരം. 2854 സീറ്റുകൾ മാത്രമാണ് നിലവിൽ കുറവുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിലേക്ക് 74,840 അപേക്ഷകളാണ് ആകെ ലഭിച്ചത്. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റ്കൾ ബാക്കിയിരിക്കെ 44,335 പേർ പ്രവേശനം നേടി.

ഇനി ആകെ ഒഴിവുള്ളത് 21,550 സീറ്റുകളാണ്. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ 11,083 സീറ്റുകൾ ഒഴിവു വരും .അൺ എയ്ഡഡ് വിറ്റുകൾ ഒഴിവാക്കിയാലും 2854 സീറ്റുകളുടെ കുറവ് മാത്രമാണ് ഉണ്ടാവുക. ഇത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.മലപ്പുറത്തെ പ്ലസ് വൺ സീറ്റിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. 

പർവതീകരിച്ച കണക്കുകൾ ഉയർത്തിയാണ് സമരം എന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി 4,21,661 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകൾ ബാക്കിയിരിക്കെ 3,16,669 പേർ പ്രവേശം നേടി. തിങ്കളാഴ്ച സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂലൈ 2 മുതൽ സപ്ലിമെന്ററി അലോട്ട്മെന്റ് ലേക്കുള്ള അപേക്ഷ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Summary:
Malap­pu­ram plus one seat issue is a polit­i­cal strug­gle: Min­is­ter V Sivankutty

You may also like this video:

Exit mobile version