മലയാളികളായ രണ്ട് പേരെ കോയമ്പത്തൂരിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും ചേർന്നു കോയമ്പത്തൂരിൽ ബേക്കറി നടത്തുകയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തുടിയലൂർ പൊലീസ് വ്യക്തമാക്കി. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

