Site iconSite icon Janayugom Online

ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ചു

മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം വെസ്റ്റ് അരവീട്ടില്‍ സന്തോഷ്-സന്ധ്യ ദമ്പതികളുടെ മകന്‍ അഭിഷേക് (20) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കെ ആര്‍ പുരം ആവലഹള്ളിയില്‍ വച്ചാണ് അപകടമുണ്ടായത്.

അഭിഷേക് സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നഗരത്തിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു പോകും.

 

Eng­lish Sam­mury: Malay­ali stu­dent died in a bike acci­dent in Bengaluru

 

Exit mobile version