Site iconSite icon Janayugom Online

മലയാളികൾക്ക് കഠിനാധ്വാനം ചെയ്യാൻ മടി; ഇതര സംസ്ഥാന തൊഴിലാളികളെ പുകഴ്ത്തി ഹൈക്കോടതി

മലയാളികൾ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും ഹൈക്കോടതി. രജിസ്റ്റർ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. ഹർജിക്കാരന്റെ ആരോപണങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഒരുമാസത്തിന് ശേഷം വീണ്ടും പരിഗണിക്കും. 

Eng­lish Summary:Malayalis are reluc­tant to work hard; High Court prais­es non-state workers
You may also like this video

Exit mobile version