കുവൈറ്റ് ബാങ്കിനെ പറ്റിച്ച് വീണ്ടും മലയാളികള്‍.വൻ തുക ലോണെടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ പരാതിയുമായി കുവെെറ്റ് ബാങ്ക് രംഗത്ത്. കുവെെറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13ളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവെെറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്ത് മുങ്ങിയതായാണ് പരാതി.
24 ലക്ഷം മുതൽ രണ്ടുകോടിവരെ ലോണെടുത്തവരാണ് കൂടുതല്‍. കേസുകൾ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് വിവരം. ബാങ്കിന്റെ സിഇഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയിട്ടുണ്ട്.

