Site iconSite icon Janayugom Online

മലേഗാവ് സ്ഫോടനക്കേസ് വിധി: ഇരകളുടെ കുടുംബം ഹൈക്കോടതിയില്‍

മലേഗാവ് സ്ഫോടനക്കേസില്‍ ബിജെപി മുന്‍എംപി പ്രഗ്യാസിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴുപ്രതികളെ വെറുതെവിട്ട കോടതി വിധി ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം മുംബൈ ഹൈക്കോടതിയെ സമീപിച്ചു.

സ്ഫോടനത്തില്‍ മരിച്ച ആറുപേരുടെ കുടുംബമാണ് മുംബൈ എന്‍ഐഎ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്തത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്തെളിവില്ലെന്ന്‌ ചൂണ്ടികാട്ടി ജൂലൈ 31 നാണ്‌ ബിജെപി മുൻ എംപി പ്രഗ്യാസിങ്‌ ഠാക്കൂർ, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെ കോടതി വെറുതെവിട്ടത്‌. 

Exit mobile version