Site iconSite icon Janayugom Online

മാളിക്കടവ് കൊലപാതകം: പ്രതിക്കെതിരെ പോക്സോ കേസും, സംഭവസ്ഥലത്ത് പരിശോധന നടത്തി പൊലീസ്

കോഴിക്കോട് മാളിക്കടവിൽ 26 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല നടത്തിയ സ്ഥലത്ത് പരിശോധന നടത്തി പൊലീസ്. എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധരാണ് പരിശോധന നടത്തിയത്. കൂടാതെ കേസിലെ പ്രതി വൈശാഖനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി കോടതിയിൽ നൽകിയ അപേക്ഷ പരിഗണിക്കുന്നതോടെ തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. അതേസമയം, യുവതിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ പ്രതി പീഡിപ്പിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടർന്ന് വൈശാഖനെതിരെ പുതിയ പോക്സോ കേസും രജിസ്റ്റർ ചെയ്തു. വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷമാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

Exit mobile version