Site icon Janayugom Online

വിജയിച്ച് കാണിക്ക്: ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. 400ലധികം സീറ്റുകള്‍ നേടുമെന്നാണ് ബിജെപിയുടെ വാദം, എന്നാല്‍ 200 സീറ്റെന്ന കടമ്പ മറികടക്കാന്‍ വെല്ലുവിളിക്കുകയാണെന്നും മമത പറഞ്ഞു. 

കൃഷ്ണനഗര്‍ മണ്ഡലത്തില്‍ മഹുവ മൊയ്ത്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്നും മമത ബാനര്‍ജി ആരോപിച്ചു. 

രാജ്യത്തെ പൗരൻമാരെ വിദേശികളാക്കാനുള്ള കെണിയാണ് പൗരത്വ നിയമ ഭേദഗതി (സിഎഎ). സംസ്ഥാനത്ത് സിഎഎയോ, എൻആർസിയോ നടപ്പാക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കം അനുവദിക്കില്ലെന്നും മമത കൂട്ടിചേര്‍ത്തു.

Eng­lish Sum­ma­ry: Mama­ta Baner­jee chal­lenges BJP

You may also like this video

Exit mobile version