Site iconSite icon Janayugom Online

ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ‘ജയ് ശ്രീ റാം’ വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍; വേദിയില്‍ കയറാതെ മമത

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം മുദ്രാവാക്യം’ മുഴക്കിയതില്‍ പ്രതിഷേധിച്ച് വേദിയില്‍ കയറാൻ കൂട്ടാക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം മുദ്രാവാക്യം’ മുഴക്കിയതോടെയാണ് മമത അസ്വസ്ഥയായത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ ബിജെപി അനുകൂലികള്‍ ജയ് ശ്രീ റാം മുദ്രാവാക്യം ഉയര്‍ത്തുന്ന പതിവുണ്ടായിരുന്നു. ഇതാണ് മമതയുടെ അസ്വസ്ഥതയ്ക്ക് കാരണം. കാണികള്‍ക്കൊപ്പം കസേരയില്‍ ഇരുന്നാണ് മമത പ്രതിഷേധമറിയിച്ചത്.

Eng­lish Sum­ma­ry: Mama­ta Baner­jee refus­es to sit on dais at Howrah station
You may also like this video

Exit mobile version