രാഹുല്‍ഗാന്ധിക്ക് അനുകൂലമായ വിധി ഇന്ത്യയുടെ ദൃഢനിശ്ചയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി അഭിപ്രായപ്പെട്ടു.
മാതൃരാജ്യത്തിനുവേണ്ടി പോരാടാനുള്ള അംഗീകാരം കൂടിയാണെന്നും മമത പറഞ്ഞുരാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്ന വിധി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിപ്രായപ്പെട്ടു.
ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ്. നീതി മറച്ച് വെക്കാനാകില്ലെന്നതിന്റെ ഉദാഹരണമാണ് വിധിയെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. ഇന്നല്ലെങ്കില്‍ നാളെ സത്യം വിജയിക്കുമെന്നും അത് തെളിഞ്ഞുവെന്നുമാണ് വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും പറഞ്ഞത്.
എംപി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്.
തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എംപി സ്ഥാനം നഷ്ടമായിരുന്നു.കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
English Summary:
Mamata Banerjee said that the verdict in favor of Rahul Gandhi will further strengthen India’s resolve
You may also like this video: