Site iconSite icon Janayugom Online

മമ്മുട്ടിയും മോഹൻലാലും മുൻകൈയെടുക്കണം; എഎംഎംഎയിൽ സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്നും ഭാഗ്യലക്ഷ്മി

മമ്മുട്ടിയും മോഹൻലാലും മുൻകൈയെടുക്കണമെന്നും എഎംഎംഎയിൽ സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്നും ഭാഗ്യലക്ഷ്മി. തീരുമാനമെടുക്കാൻ ആർജ്ജവമുള്ള സ്ത്രീകൾ മുന്നോട്ടു വന്നിട്ടേ കാര്യമുള്ളൂ. എഎംഎംഎയിൽ പ്രസിഡന്റും സെക്രട്ടറിയും സ്ത്രീകളാകണം. സ്ത്രീകൾ മുൻനിരയിലേക്ക് വരട്ടെ എന്ന് നിലപാട് എടുക്കണം. അങ്ങനെ നിലപാടെടുത്താൽ ഒരു വലിയ മാതൃകയാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്ത്രീ നേതൃത്വം വേണം.

 

ഉറച്ച തീരുമാനമെടുക്കാൻ ശക്തിയുള്ളവർ നേതൃത്വത്തിൽ വരണം. നടി ആക്രമിക്കപ്പെട്ടപ്പോൾ എഎംഎംഎയിലെ ഒരു സ്ത്രീയും പിന്തുണച്ചിരുന്നില്ല. ഡബ്ല്യുസിസിയിലെ അംഗങ്ങൾ അല്ലാതെ ഒരു സ്ത്രീ പോലും അവരോടൊപ്പം നിന്നില്ല. ആരോപണ വിധേയൻ മാറി നിൽക്കട്ടെയെന്ന് ആരും പറഞ്ഞില്ല. മുതിർന്ന സിനിമാനടികൾ പോലും നിശബ്ദരായി നിന്നു. പുതുതലമുറയിലെ ആൺകുട്ടികളുടെ ശബ്ദം കൊണ്ടാണ് എന്തെങ്കിലും നിലപാടെടുക്കേണ്ടി വന്നത്. ഇത്തരം സ്ത്രീകൾ പദവിയിൽ വരരുതെന്നും അവർ പറഞ്ഞു.

Exit mobile version