മരണപ്പെട്ട വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. എംടിയുടെ മരണ സമയത്ത് വിദേശത്തായിരുന്നതിനാൽ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം നടൻ പിഷാരടിക്കൊപ്പം എംടിയുടെ കോഴിക്കോട്ടെ വസതിയായ സിത്താരയിൽ എത്തുകയായിരുന്നു. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി അദ്ദേഹം ദുഃഖം പങ്കിടുകയും ചെയ്തു.