Site icon Janayugom Online

ശ്രീജേഷിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടി

കിഴക്കമ്പലത്തെ പാറാട്ട്‌ ശ്രീജേഷിന്റെ വീട്ടില്‍ഇന്നലെ എത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി . നടൻ മമ്മൂട്ടിയായിരുന്നു ആ അതിഥി .അപൂർവമായ നേട്ടത്തിന് നേരിട്ട് അഭിനന്ദനങ്ങള്‍ അറിയിക്കാനായിരുന്നു ആ വരവ് .മമ്മുട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും എത്തിയിരുന്നു.

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ എങ്ങനെ പ്രശംസിച്ചാലും മതിയാവില്ലെന്നായിരുന്നുമമ്മൂട്ടിയുടെ നിലപാട് . ഒളിമ്പിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.
വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ വീട്ടിലെത്തിയത്. അഭിനന്ദനത്തിന് മറുപടിയായി ശ്രീജേഷ് പറഞ്ഞത്, “ഒളിമ്പിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല ”. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം മമ്മൂട്ടിയുംസഹപ്രവർത്തകരും മടങ്ങി.

Eng­lish sum­ma­ry; Mam­moot­ty con­grat­u­lates Sreejesh

You may also like this video;

Exit mobile version