Site iconSite icon Janayugom Online

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ . മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32)നെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16 ന് മാഹിയ്ക്കും തലശ്ശേരിക്കും ഇടയില്‍ വച്ചായിരുന്നു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ സി8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചതായാണ് യാത്രക്കാര്‍ പറഞ്ഞത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആര്‍പിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും.

Eng­lish sum­ma­ry; Man arrest­ed for stone pelt­ing at Vande Bharat Express

you may also like this video;

Exit mobile version