Site iconSite icon Janayugom Online

ദാമ്പത്യപ്രശ്‌നം നാരീപൂജയിലൂടെ തീര്‍ത്തുതരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നാരീപൂജയിലൂടെ തീര്‍ത്തുതരാമെന്നു വിശ്വസിപ്പിച്ച് വിളിച്ച് വരുത്തി യുവതിയെ
ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. വേളൂക്കര പഞ്ചായത്തില്‍ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടില്‍ പ്രദീപി(43) നെയാണ് പിടികൂടിയത്.

കൊടകര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കളംപാട്ടും മറ്റു പൂജകളും നടത്തുന്നയാളാണ് പ്രതി. വെല്‍ഡിങ് തൊഴിലാളി കൂടിയായ പ്രതി കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. ഇത്തരത്തില്‍ വേറെയും യുവതികള്‍ പീഡനത്തിന് ഇരയായതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: man arrest­ed in rape case
You may also like this video

Exit mobile version