Site iconSite icon Janayugom Online

ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റില്‍

ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന വ്യാജേന യുവതിയെ ലോഡ്ജ്മുറിയിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയള്‍ യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയത്.
തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: man arrest­ed in rape case
You may also like this video

Exit mobile version