യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യ( 35 )യാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലമുള മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാ(40)റിനെയാണ് വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. മകൾ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് വെച്ചൂച്ചിറ പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെച്ചുച്ചിറ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമുണ്ടായ അപമാനഭാരത്താൽ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും, എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിക്കൊടുത്തശേഷം ഭർത്താവ് സുനിൽ പിൻവാങ്ങുകയുമായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തിൽ വെളിവായതിനെതുടർന്നാണ് അറസ്റ്റ്. വിരലടയാളവിദഗ്ദ്ധരും, ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണമാരംഭിക്കുകയായിരുന്നു.
സൗമ്യയും ഭർത്താവ് സുനിൽ കുമാറും മകൻ സായിയുമാണ് കാവുങ്കൽവീട്ടിൽ താമസിച്ചുവരുന്നത്. സൗമ്യ മുക്കുട്ടുതറയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ 8 മാസമായി അകൗണ്ടൻ്റായി ജോലി നോക്കി വരികയാണ്. സുനിൽ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി ജോലി നോക്കുകയും, ഇതിന് പോകാത്തപ്പോൾ പിതാവിൻ്റെ മുക്കുട്ടുതറയിലെ ഹോട്ടലിൽ സഹായിയായി നിൽക്കുകയുമായിരുന്നു. പരാതിയെപ്പറ്റി എരുമേലി പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ വെച്ചൂച്ചിറ പോലീസിന് വ്യക്തമായത്.
സുനിലും സുഹൃത്തും സൗമ്യയുമായും അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഇരുവരും അവിഹിതബന്ധം തുടരുകയും ചെയ്തു. ഇത് സുനിലിന് അറിവുണ്ടായിരുന്നു, സൗമ്യയുമയയി ജോമോനും നിരന്തരം സാമ്പത്തിക ഇടപാടുകളും നടത്തിപ്പോന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും ഇയാൾ മുഖേന സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. ഈ സംഭവം നാട്ടില്‍ പുറത്തറിഞ്ഞ സാഹചര്യത്തില്‍ ഒരുമിച്ച് മരിക്കാമെന്ന് സുനിലും ഭാര്യ സൗമ്യയും തീരുമാനിക്കുകയായിരുന്നുവെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
You may also like this video