Site icon Janayugom Online

ഒഡിഷയിൽ 116 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഒഡിഷ ഫത്തേഗറിൽ നിന്ന് 116 കിലോ കഞ്ചാവുമായി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദലബെഹെര സാഹിയിൽ നടത്തിയ റെയ്ഡിലാണ് ഗഗൻ ബെഹ്‌റ എന്ന പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

116 കിലോ കഞ്ചാവിന് പുറമെ ഒരു കാറും മറ്റ് കുറ്റകരമായ വസ്തുക്കളും പ്രതികളിൽ നിന്ന് എസ്ടിഎഫ് കണ്ടെടുത്തിട്ടുണ്ട്. 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് (എൻഡിപിഎസ്) സെക്ഷൻ 20, 29 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

eng­lish sum­ma­ry; Man arrest­ed with 116 kg of cannabis in Odisha

you may also like this video;

Exit mobile version