Site iconSite icon Janayugom Online

ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, തിരുവനന്തപുരത്ത് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മ‍ർദ്ദനം

യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി ഭര്‍ത്താവ്. തിരുവനന്തപുരം മലയൻകീഴിലാണ് സംഭവം. ഭാര്യയെ മർദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.

ഞായാറാഴ്ചയായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഭാര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും മൂക്കിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ഭാര്യ ജോലിയ്ക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ലോണ്‍ അടയ്ക്കാനാണ് താൻ ജോലിക്ക് പോകുന്നതെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നത് വീഡിയോയില്‍ കാണാം.

Eng­lish Sum­ma­ry: woman bru­tal­ly beat­en by her hus­band in Thiruvananthapuram
You may also like this video

YouTube video player
Exit mobile version