Site iconSite icon Janayugom Online

ഉക്രെയ്നില്‍ യുദ്ധം പിടിമുറുക്കുന്നതിനിടെ റഷ്യന്‍ പട്ടാളവാഹനങ്ങളെ നെഞ്ചുവിരിച്ച് നിന്ന് തടയുന്ന യുവാവ്, വീഡിയോ വൈറലാകുന്നു

ukraine manukraine man

ഉക്രെയ്ന്‍— റഷ്യ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ചങ്കൂറ്റത്തോടെ റഷ്യന്‍ പട്ടാളത്തിന്റെ വാഹനങ്ങളെ തടയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉക്രേനിയന്‍ മാധ്യമം എച്ച്ബി പുറത്തുവിട്ട വീഡിയോയിലാണ് റഷ്യന്‍ സൈന്യമെത്തുന്ന പട്ടാളത്തിന്റെ വാഹനങ്ങള്‍ക്ക് മുമ്പില്‍ യുവാവ് നില്‍ക്കുന്നിന്റെ ദൃശ്യങ്ങളുള്ളത്. നിരവധി വാഹനങ്ങള്‍ റോഡിലൂടെ വരിവരിയായി വരുന്നത് കാണാം. അതിനെ തടഞ്ഞുകൊണ്ട് യുവാവ് റോഡിന് കുറുകെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 

ബീജിങ്ങിലെ ടിയാനെന്‍മെന്‍ സ്ക്വയറില്‍ ചൈനീസ് ടാങ്കറുകള്‍ തടയുന്ന ആളുടെ ചിത്രവുമായി ഈ സംഭവത്തെ താരതമ്യം ചെയ്ത് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നു.

Eng­lish Sum­ma­ry: Video of a young man block­ing Russ­ian mil­i­tary vehi­cles dur­ing the war in Ukraine goes viral

You may like this video also

Exit mobile version