Site iconSite icon Janayugom Online

ചിട്ടിപ്പണം ലഭിച്ചില്ല: ഗൃഹനാഥൻ ആത്മഹ ത്യ ചെയ്തു

monmon

ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ സാമ്പത്തിക ഇടപാടുകളിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചെമ്പഴന്തി അണിയൂർ തട്ടാംകോണം ജാനകി ഭവനിൽ ബിജുകുമാർ (48) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബിജു കുമാറിനെ മരിച്ച നിലയിൽ കണ്ടത്. 

നാട്ടുകാർ എത്തി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാവായ ബാങ്ക് പ്രസിഡന്റ് അഡ്വ. ജയകുമാറാണ് തന്റെ മരണത്തിനു ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ ബിജുകുമാര്‍ എഴുതി വെച്ചിരുന്നു. ഈ കത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

2011 ൽ ആരംഭിച്ച ഈ സഹകരണ സംഘവുമായി ചിട്ടി, ലോൺ, സ്വർണ പണയം തുടങ്ങിയ ഇടപാടുകളിൽ ബിജുകുമാർ ഉണ്ടായിരുന്നു. മിനി ടെമ്പോ ഡ്രൈവറാണ് ബിജു. ഡിസിസി അംഗമായ ജയകുമാർ പ്രസിഡന്റ് ആയിട്ടുള്ള ഈ സംഘം നിക്ഷേപകർക്ക് പണം മടക്കി നൽകുന്നതിൽ വീഴ്ച വരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ഒരു വർഷമായി വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി ക്രമക്കേടുകൾ ഉന്നയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന സഹകാരികളുടെയും നാട്ടുകാരുടെയും ആക്ഷേപം ശരിവയ്ക്കുന്നതാണ് ബിജു കുമാറിന്റെ ആത്മഹത്യ. കുമാരിയാണ് ബിജു കുമാറിന്റെ ഭാര്യ.
പെരുന്താന്നി എൻഎസ്എസ് കോളജിൽ ബികോം പൂർത്തിയാക്കിയ ഗൗരി, എംഎൽടി വിദ്യാർത്ഥി ലക്ഷ്മിയും ആണ് മക്കൾ. 

Eng­lish Sum­ma­ry: man com­mit­ted sui cide in Trivandrum

You may also like this video

Exit mobile version