മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ച് മരം വെട്ട് കാരുടെ സഹായിയും ഡ്രൈവറുമായ ആൾ മരിച്ചു. ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു, 50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഹരികുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടന്നു ഭാര്യ: ജോസ്ന, മകൻ: ശരൺ കൃഷ്ണ
മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ ഇടിച്ച് മധ്യവയസ്കൻ മരിച്ചു

