Site iconSite icon Janayugom Online

തിരുവനന്തപുരത്ത് ഗൃഹനാഥനെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

ഗൃഹനാഥനെ വീട്ടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പഴയ ഉച്ചക്കടയ്ക്ക് സമീപം കാക്കവിള ചൂരക്കാവിള വീട്ടില്‍ സി യേശുദാസ് ജോണിനെ(47)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
സമീപത്തു നിന്നും ഇരുമ്പ് മുറിക്കുന്ന കട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊഴിയൂര്‍ പൊലീസ്. മകനാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു വര്‍ഷത്തിനു മുമ്പ് യേശുദാസന്റെ ഭാര്യ അനിത മരിച്ചു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരിയോട് കഴിഞ്ഞ മലയാള മാസം ഒന്നിന് ഓണ സമയത്ത് കാണില്ലെന്നും ദീര്‍ഘദൂര യാത്രപോവുകയാണെന്നും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മക്കള്‍: ജോമോന്‍, സിജിത്ത്, സിജിന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Eng­lish Sum­ma­ry: Man found dead inside house

You may like this video also

Exit mobile version