Site iconSite icon Janayugom Online

ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

ഏഴ് കിലോയിലധികം കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡിഷ സ്വദേശി സ്വാദിൻ നായിക്കയെയാണ്(30) പെരുമ്പാവൂരിൽ എക്സൈസ് സംഘം പിടികൂടിയത്. അ​റ​ക്ക​പ്പ​ടി ജ​യ്​​ഭാ​ര​ത് കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ 7.199 കിലോ കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷൽ ടീമിൻ്റെയും പെരുമ്പാവൂർ റേഞ്ചിൻ്റെയും സംയുക്ത പരിശോധന.

ഇയാൾ ഒഡിഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽക്കുന്നുണ്ടെന്നും, ഇതിന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ സഹായം ലഭിക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുമ്പും സമാനമായ രീതിയിൽ കഞ്ചാവ് എത്തിച്ച് വിറ്റതിന് ഇയാൾക്കെതിരെ വിവരങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അമ്പലമുകൾ ഭാഗത്തുനിന്നും രണ്ട് കിലോയിലധികം കഞ്ചാവുമായി ഇയാളുടെ അടുത്ത ബന്ധുവിനെ സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. 

Exit mobile version