Site iconSite icon Janayugom Online

പിഞ്ചുബാലികയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും 1,75,000 രൂപ പിഴയും ശിക്ഷ

അഞ്ചു വയസ്സ് മാത്രം പ്രായമുള്ള കർണാടക സ്വദേശിയായ ബാലികയെ പീഡിപ്പിച്ച പ്രതി എരുത്തിയാമ്പതി തരകന്‍കുളം വില്ലൂന്നി കെ കെ കന്തസ്വാമി (77) എന്നയാൾക്ക് പോക്സോ നിയമപ്രകാരം ഇരട്ട ജീവപര്യന്തം കൂടാതെ 38 വർഷം വെറും തടവും 1 75,000 രൂപ പിഴയും ശിക്ഷ പിഴ അടക്കാത്ത പക്ഷം രണ്ടുവർഷം അധിക വെറും തടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്.

2023 ഡിസംബര്‍ 26 ന് രാത്രി നടുപുണീ ചെക്ക് പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന, ബാലികയെ എടുത്തുകൊണ്ടുപോയി സമീപത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പീഡിപ്പിക്കുകയും ശാരീരിക ക്ഷതം ഉണ്ടാക്കുകയും ചെയ്ത് ഗുരുതര മുറിവുകൾ ഉണ്ടാക്കുകയും എന്നാണ് പ്രോസിക്യൂഷൻ വാദം. കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വി ജയപ്രകാശ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. 57 ദിവസത്തിനുള്ളിൽ എല്ലാവിധ ശാസ്ത്രീയ തെളിവുകളോടും കൂടി കുറ്റപത്രം സമർപ്പിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ എസ് സി പി ഒ സുമതി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. 

57 ദിവസം കൊണ്ട് ചാർജ് കൊടുത്ത ഈ കേസ് കസ്റ്റഡി ട്രയൽ നടത്തി 140 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി കൽപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രെമിക ഹാജരായി. 26 സാക്ഷികളെ വിസ്തരിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ എസ് സി പി ഒ നൗഷാദ്, ലൈസൻ ഓഫീസർ എ എസ് ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിച്ചു. പ്രതിക്കുവേണ്ടി പാലക്കാട് ഡിഎല്‍ എസ് എ അഭിഭാഷകനായ . രഞ്ജിത്ത് കൃഷ്ണ ഹാജരായി. 

Exit mobile version